കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ്, എൻഎസ്എസ് യൂണിറ്റ്, മരങ്ങാട്ടുപള്ളി ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്ത സംരംഭത്തില്‍ കൂട്ടിക്കല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ സമാഹരിച്ച് എത്തിച്ചു

New Update

publive-image

കുറിച്ചിത്താനം:കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റും, മരങ്ങാട്ടുപള്ളി ജനമൈത്രി പോലീസും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി മുണ്ടക്കയം കൂട്ടിക്കൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അടുക്കള ഉപകരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വസ്ത്രങ്ങൾ, പഠന ഉപകരണങ്ങൾ, സാനിറ്ററി നാപ്കിൻ, ഡയപ്പറുകൾ, എന്നിങ്ങനെ ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്ക് അടുത്തുള്ള സാധനങ്ങൾ സമാഹരിച്ച് എത്തിച്ചു.

Advertisment

മരങ്ങാട്ടുപിള്ളി സ്റ്റേഷൻ എസ്എച്ച്ഒ അജേഷ്കുമാർ, ഡിഐ സജി സദാനന്ദൻ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ബാബു പി. എസ്, ശ്യാംകുമാർ എം, സുഭാഷ് കെ. കെ, ഹെഡ്മിസ്ട്രസ് സിന്ധു കെ എൻ, സിപിഒമാരായ ബിനു ജി, പാർവ്വതി കൃഷ്ണൻ, അധ്യാപകനായ ശ്രീജിത്ത് പി ജി, എന്നിവരുടെ നേതൃത്വത്തിൽ സീനിയർ എസ്പിസി കേഡറ്റുകൾ ആയ ദേവഭദ്ര കെ.യു ആരഭി വി എന്നിവർ ചേർന്ന് കൂട്ടിക്കൽ പ്രദേശങ്ങളിൽ സാധന സാമഗ്രികൾ വിതരണം ചെയ്തു .

kottayam news
Advertisment