New Update
/sathyam/media/post_attachments/GqGLiws7Qwlolxcnx05T.jpg)
കടുത്തുരുത്തി: ബ്യൂട്ടി പാർലർ ഓണേഴ്സ് സമതി കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രോഗികൾക്ക് ഒരു സ്വാന്തന സ്പർശം' പദ്ധതി ബിപിഒഎസ് ഏരിയ പ്രസിഡണ്ട്. മായ ജയകുമാറിന്റെ അധ്യക്ഷതയിൽ വ്യാപാരി ക്ഷേമ ബോർഡ് ചെയർമാൻ ഇ എസ്. ബിജു ഉദ്ഘാടനം നിർവഹിച്ചു,
Advertisment
ബിപിഓഎസ് ജില്ലാ പ്രസിഡന്റ് അന്നമ്മ രാജു സ്വാഗതം പറഞ്ഞ യോഗത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ നിർവഹിച്ചു. മുട്ടുചിറ ഹോളി ഹോസ്പിറ്റൽ, മേഴ്സി ഹോസ്പിറ്റൽ സ്നേഹതീരം എന്നിവിടങ്ങളിൽ നൂറോളം രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.
യോഗത്തിൽ വ്യാപാരി സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജു ജോൺ ചിറ്റേത്ത്, വ്യാപാരി സമിതി കടുത്തുരുത്തി യൂണിറ്റ് പ്രസിഡണ്ട് രാജേഷ് മൂലയിൽ, സമിതി യൂണിറ്റ് സെക്രട്ടറി എൻ കെ.രാജൻ, എം എൻ.ബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us