New Update
Advertisment
കോട്ടയം: കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി മുളക്കുളം അഞ്ചാം വാർഡ് പെരുവയിൽ കേരള കോൺഗ്രസ് എമ്മിലേയ്ക്ക് കടന്നുവന്ന മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി മാത്യൂ കളത്തൂർ പുത്തൻപുരയിലിനെ പാർട്ടിയുടെ സീനിയർ നേതാവായ ലൂക്ക മംഗളായിപറമ്പിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
പാർട്ടിയുടെ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി ജയകുമാർ, പാർട്ടി മണ്ഡലം പ്രസിഡണ്ട് സേവ്യർ കൊല്ലപ്പള്ളി, ദളിത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജയപ്രകാശ മണ്ണാകുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.