സിപിഐ എം കുറവിലങ്ങാട് ലോക്കൽ പ്രതിനിധി സമ്മേളനം സഖാവ് വി.എം ശങ്കരൻനഗറില്‍ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ജെ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു

New Update

publive-image

കുറവിലങ്ങാട്:സിപിഐ എം കുറവിലങ്ങാട് ലോക്കൽ പ്രതിനിധി സമ്മേളനം സഖാവ് വി.എം ശങ്കരൻനഗർ (പഞ്ചായത്തു കമ്യൂണിറ്റി ഹാൾ) പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ രവി കുമാർ ചെയർമാനായ പ്രസീഡിയത്തിൽ ടി.എസ്.എൻ ഇളയത്, എ.ഡി കുട്ടി, സ്വപ്നാ സുരേഷ്, പ്രണവ് ഷാജി എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.

Advertisment

വി.എസ് ശിവദാസ് രക്ത സാക്ഷി പ്രമേയവും സി.കെ സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പാർട്ടി ജില്ലാക്കമ്മറ്റിയംഗം പി.വി സുനിൽ, കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ ജി രമേശൻ, ഏരിയാക്കമ്മറ്റി അംഗങ്ങളും കെ ജയകൃഷ്ണൻ, റ്റി.സി വിനോദ്, റ്റി.റ്റി ഔസേഫ് തുടങ്ങിയവർ സംസാരിച്ചു.

publive-image

ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 12 ബ്രാഞ്ചു കമറ്റിയിലെയും പ്രതിനിധികൾ ചർച്ചകളിൽ സംബന്ധിച്ചു. വിവിധ പ്രമേയങ്ങൾ ക്രിഡൻഷ്യൽ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ഏരിയാ സമ്മേളന പ്രതിനിധികൾ, പാർട്ടി ലോക്കൽ കമ്മറ്റിലോക്കൽ സെക്രട്ടറി എന്നിവരെ സമ്മേളനം ഏക കണ്ഠമായി തിരഞ്ഞെടുത്തു.

publive-image

ലോക്കൽ സെക്രട്ടറിയായി സദാനന്ദ ശങ്കർ, എല്‍സി അംഗങ്ങളായി അഡ്വ കെ രവികുമാർ, ടി.എസ്.എൻ ള്ളയത്, എ.ഡി കുട്ടി, വി.സി ജോർജ്, സിബി ജോസഫ് വല്യോളിൽ, വി.എസ് ശിവദാസ്, സി.കെ സന്തോഷ്, ജോജോ സെബാസ്റ്റ്യൻ, വി.വി ബാബു, പ്രണവ് ഷാജി, സ്വപ്നാ സുരേഷ്, രമാ രാജു, സിൻസി മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിനു മുന്നോടിയായി സെൻട്രൽ ജംഗ്ഷനിലെ സഖാവ് ഒ.ഡി ശിവദാസ് നഗറിൽ പാർട്ടിയിലെ മുതിർന്ന അംഗം സി.വി മാത്യം പാർട്ടി പതാക ഉയർത്തി.

kuravilangad news
Advertisment