രാമപുരം - കൂത്താട്ടുകുളം റോഡിന്റെ ശോചനീയാവസ്ഥക്ക് വിരാമം; റോഡ് റീടാർ ചെയ്യുന്നതിനായി 4.45 കോടി രൂപ അനുവദിച്ചു - ബൈജു ജോൺ (ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്)

New Update

publive-image

പാലാ:പാലാ -രാമപുരo - കൂത്താട്ടുകുളo റോഡിൽ രാമപുരം - കൂത്താട്ടുകുളം ഭാഗം കൂടി റീ ടാർ ചെയ്യുo. ഇതിനായി 4.45 കോടി രൂപ അനുവദിച്ചതായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ അറിയിച്ചു.

Advertisment

പാലാ മുതൽ രാമപുരം വരെ ഒരു വർഷം മുൻപ് റീ ടാർ ചെയ്തിരുന്നു എങ്കിലും രാമപുരം - കൂത്താട്ടുകുളം ഭാഗം ടാർ ചെയ്തിരുന്നില്ല. അനിയന്ത്രിതമായ വാഹനഗതാഗതത്തെ തുടർന്ന് തകർന്ന റോഡിൽ വാഹനയാത്ര വളരെ ദുഃസഖമായിരുന്നു.

പാലാ- രാമപുരം - കൂത്താട്ടുകുളം റോഡ് ജോസ് കെ. മാണി എം.പി ആയിരുന്ന സമയത്ത് സെൻട്രൽ റോഡ് ഫണ്ട്‌ ഉപയോഗിച്ച് പത്ത് വർഷം മുൻപ് ബി.എം & ബി.സി ടാറിങ് നടത്തി നവീകരിച്ചതായിരുന്നു. വർഷങ്ങളോളം ഈട് നിന്ന റോഡ് ടാറിംഗിൻ്റെ കാലപ്പഴക്കത്തെ തുടർന്ന് തകരുകയായിരുന്നു.

രാമപുരം മുതൽ കൂത്താട്ടുകുളം വരെ റോഡ് കഴിഞ്ഞ രണ്ട് വർഷത്തോളം കാലമായി മുഴുവൻ കുഴികൾ രൂപപ്പെട്ട് പൂർണമായും തന്നെ വലിയ ഗർത്തങ്ങൾ നിറഞ്ഞ് തകർന്നിരുന്നു. കേവലം 11 കിലോമീറ്റർ മാത്രം ദൂരമുള്ള രാമപുരം - കൂത്താട്ടുകുളം റോഡ് പാല, കടുത്തുരുത്തി, പിറവം തുടങ്ങിയ നിയോജകമണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്. പൊതുമരാമത്ത് വകുപ്പിൻ്റെ എറണാകുളം, കോട്ടയം ഡിവിഷൻപരിധിയിലാണ് ഈ ഭാഗം.

റോഡ് കടന്ന് പോകുന്ന മേഖലയിലെ എൽ.ഡി.എഫ് പ്രദേശിക ഘടകങ്ങളും ജനപ്രതിനിധികളും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് ശബരിമല റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി റീ ടാർ ചെയ്യുവാൻ തുക അനുവദിച്ചത്. മഴ മാറിയാലുടൻ റീ ടാർ ചെയ്യുമെന്ന് ബൈജു ജോൺ പറഞ്ഞു. ഇതോടെ പാലാ- രാമപുരം - കൂത്താട്ടുകുളം യാത്ര സുഗമമാകും.

Advertisment