പാലായിൽ വ്യാപാരികൾക്കായി സൗജന്യ നിയമസഹായ പരിശീലനം

New Update

publive-image

പാലാ:പാലായിലെ വ്യാപാരി വ്യവസായികൾക്കായി സൗജന്യ നിയമ സഹായ പരിശീലന പരിപാടി വെള്ളിയാഴ്ച പാലായിൽ നടക്കും. കേരള സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടേയും യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ പാലാ യൂണിറ്റിൻ്റേയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ യൂണിറ്റിൻ്റേയും നേതൃത്വത്തിലാണ് പരിശീലന പരിപാടി.

Advertisment

നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ പൈനിയർ ക്ലബ്ബ് അങ്കണത്തിൽ വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് ഔസേഫച്ചൻ തകടിയേലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പാലാ മജിസ്ട്രേറ്റ് ജി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പാലാ ഡി വൈ എസ് പി ഷാജു ജോസ് പങ്കെടുക്കും.

സംസ്ഥാന ഭാരവാഹികളായ ടോമി കുറ്റിയാങ്കൽ, വി എ ജോസ് ഉഴുന്നാലിൽ, ജില്ലാ ഭാരവാഹികളായ ജോസ് കുറ്റിയാനിമറ്റം, സിബി റീജൻസി, റോയി പാലാ ബേക്കേഴ്സ്, പാലാ യൂണിറ്റ് പ്രസിഡൻ്റ് സജി വട്ടക്കാനാൽ, രാജു ജോൺ ചിറ്റേട്ട്, മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് എന്നിവർ പ്രസംഗിക്കും. അഡ്വ.കെ രവികുമാർ ക്ലാസ്സ് നയിക്കും.

Advertisment