വനിതാ കോൺഗ്രസ്‌ (എം) കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസംഗമവും സംസ്ഥാന അധ്യക്ഷക്ക് സ്വീകരണവും സംഘടിപ്പിച്ചു

New Update

publive-image

കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു നടത്തിയ നേതൃ സമ്മേളനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ്‌ നയന ബിജു അധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ്സ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ഡോ. സിന്ധു മോൾ ജേക്കബ് ഉത്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ ഊഷ്മളമായ സ്വീകരണത്തിന് സംസ്ഥാന അധ്യക്ഷ പെണ്ണമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി. കേരള കോൺഗ്രസ്‌ (എം) നിയോജക മണ്ഡലം പ്രസിഡന്റ്‌ പി. എം മാത്യു, വനിതാ കോൺഗ്രസ്‌ (എം) സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലൂസമ്മ ജെയിംസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജീന സിറിയക്ക് എന്നിവർ പ്രസംഗിച്ചു. ജനങ്ങളുടെ നടുവൊടിക്കുന്ന പാചക വാതക, ഇന്ധന വിലവർധനവിനെതിരെ ജനകീയ സമരങ്ങൾക്ക് വനിതകൾ മുന്നിട്ടിറങ്ങണമെന്ന് ഡോ. സിന്ധു മോൾ ആഹ്വാനം ചെയ്തു.

നവംബർ 13 ന് 11 മണിക്ക് കുറവിലങ്ങാട് ബസ്റ്റാന്റ് പരിസരത്ത് വെച്ച് പാചക വാതക വിലവർധനവിനെതിരായി നടത്തുന്ന പ്രതിഷേധ സമരത്തിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കുവാൻ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആഹ്വാനം ചെയ്തു

kerala congress m
Advertisment