തോട്ടം ഉടമകൾ കയ്യേറി വച്ചിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകണം : കേരളാ കോൺഗ്രസ്

New Update

publive-image

Advertisment

കൂട്ടിക്കൽ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കൽ പ്രദേശത്തെ ആളുകൾക്ക് പുനരധിവാസത്തിനായി കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച വീട്ടുപകരണങ്ങൾ കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ വിതരണം ചെയ്തു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎല്‍എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ധനസഹായ വിതരണം സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് എക്സ് എംപി, എന്നിവർ നിർവഹിച്ചു.

publive-image

പാർട്ടി ഉന്നതാതികാര സമിതി അംഗങ്ങളായ മജു പുളിക്കൽ,വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ജയിസൺ ജോസഫ്, പാർട്ടി നേതാക്കളായ പ്രസാദ് ഉരുളികുന്നം, സോണി തോമസ്, മറിയാമ്മ ജോസഫ്, എം.വി. വർക്കി, ജോണി ആലപ്പാട്ട്, ചാക്കോച്ചൻ വെട്ടിക്കാട്ട്, ജോർജുകുട്ടി മടിക്കിയിങ്കൽ,ജോർജ് പുളിങ്കാട്, സി.വി.തോമസുകുട്ടി, ജോൺ ജോസഫ് , ജിജി നിക്കോളാസ്, പയസ് കവളംമാക്കൽ, രാജു മായിലിൽ, ജെയിനി ജോസ്, തങ്കച്ചൻ മണ്ണുശ്ശേരി, സിബി നബുടകം, റസിം മുതുകാട്ടിൽ, ഷാജി അറത്തിൽ, മത്തച്ചൻ അരിപ്പറമ്പിൽ, ജോസ് കുഴികുളം,ഷിനു പാലത്തുങ്കൽ, ലിറ്റോ പാറേക്കാട്ടിൽ, സന്തോഷ് വള്ളോം കുഴിയിൽ, സിബി നെല്ലൻകുഴി എന്നിവർ പങ്കെടുത്തു.

publive-image

തുടർന്ന് മുണ്ടക്കയത്ത് നടന്ന കേരളാ കോൺഗ്രസ് നേതൃയോഗം വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കാൻ അനധികൃതമായി സർക്കാർ സ്ഥലങ്ങൾ കൈയ്യേറി വച്ചിരിക്കുന്ന തോട്ടം ഉടമകളിൽ നിന്നും ഭൂമി സർക്കാർ ഏറ്റെടുത്ത് ദുരിത ബാധിതർക്ക് നൽകാൻ നടപടി സ്വീകരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

ഈ അവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും, ഗവർണർക്കും കേരളാ കോൺഗ്രസ് പ്രധിനിധി സംഘം നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം കാലതാമസം വരുത്താതെ വിതരണം ചെയ്യണം എന്നും യോഗം ആവശ്യപ്പെട്ടു.

kerala congress
Advertisment