/sathyam/media/post_attachments/Qe1PZBkTdP5POFuPSI5w.jpg)
പാലാ:കോവിഡ് മഹാമാരിക്ക് ശേഷം ആരംഭിച്ച പുതിയ അധ്യയനവർഷത്തിൽ ബഹു ഭൂരിപക്ഷം വിദ്യാർഥികളും യാത്രയ്ക്ക് സ്വകാര്യ ബസുകളെ ആണ് ആശ്രയിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ബസുകളില്‍ ചാർജ്ജ് ഇളവ് ലഭിക്കുവാൻ യൂണിഫോമുകൾ ആവശ്യമില്ല എന്ന് സർക്കാർ ഉത്തവ് നിലനിൽക്കേ യുണിഫോമുകൾ ഇട്ടു പോകുന്ന വിദ്യാർഥികൾക്ക് പോലും കൺസഷൻ കൊടുക്കുവാൻ സ്വകാര്യബസ് ജീവനക്കാർ തയ്യാറാകുന്നില്ല.
പാലായിലും പരിസരപ്രദേശങ്ങളിലും ഈയടുത്ത ദിവസങ്ങളിലെല്ലാം കൺസഷൻ ആവശ്യപ്പെട്ട കുട്ടികളോട് സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയതായും പരാതി ഉയർന്നിരിക്കുന്നു. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതരും, രക്ഷിതാക്കളും, വിദ്യാർഥികളും, കോട്ടയം ആർ.ടി.ഒക്കും,പാലാ ജോയിന്റ് ആർ.ടി.ഒയ്ക്കും പരാതി നൽകി.
കോവിഡ് മഹാമാരിമൂലം ബസ് ജീവനക്കാർ കഷ്ടത അനുഭവിക്കുന്നത് പോലെതന്നെ കുട്ടികളെ സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കളും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കുട്ടികൾക്ക് അർഹത പ്പെട്ട കൺസഷൻ കൊടുക്കുവാൻ ബസ്സ് ജീവനക്കാർ തയ്യാറാകണമെന്നും, അല്ലാത്ത പക്ഷം ഈ വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്നും ബി.ജെ. പി. ന്യുനപക്ഷമോർച്ച ദേശീയ നിർവാഹകസമിതി അംഗം സുമിത്ത് ജോർജ് മുണ്ടത്താനം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us