അലുമിനിയം ഫാബ്രിക്കേഷന് ആവശ്യമായ സാധനങ്ങളുടെ ഷോറൂമായ ഏയ്ഞ്ചൽ അലുമിനിയം സെന്റർ പള്ളിയ്ക്കത്തോട്ടിൽ പാലാപ്പറമ്പിൽ ബിൽഡിംഗിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

പള്ളിയ്ക്കത്തോട്: അലുമിനിയം ഫാബ്രിക്കേഷന് ആവശ്യമായ സാധനങ്ങളുടെ വിപുലമായ ഷോറൂം പള്ളിയ്ക്കത്തോട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പള്ളിയ്ക്കത്തോട്ടിലും സമീപസ്ഥലങ്ങളിൽ ഉള്ളവർക്കും, ഫേബ്രിക്കേഷൻ മേഖലയിൽ ജോലിചെയ്യുന്നവർക്കും ഈ സ്ഥാപനം വളരെ പ്രയോജനകരമാകുമെന്ന് ഏയ്ഞ്ചൽ അലുമിനിയം സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

പള്ളിയ്ക്കത്തോട് പാലാ റോഡിൽ നമ്പരയ്ക്കൽ കവലയിലുള്ള പാലാപ്പറമ്പിൽ ബിൽഡിംഗിൽ ആരംഭിച്ച ഏയ്ഞ്ചൽ അലുമിനിയം സെന്ററിൽ, അലുമിനിയം പ്രൊഫൈൽ, പിവിസി പ്രൊഫൈൽ, പിവിസി ഡോർ, വൂഡൻ ഡോർ, ലാഡർ, എസിപി, യുവി, ഹൈലം ഷീറ്റ്, ജിപ്സം ബോർഡ്, വി ബോർഡ്, മൾട്ടിവുഡ്, സീലിംഗ് സെക്ഷൻ മുതലായവ ലഭിയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ബിബിൻ ഇലഞ്ഞിത്തറ പറഞ്ഞു.

പള്ളിയ്ക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി അഞ്ചാനി, പള്ളിയ്ക്കത്തോട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് ബെന്നി ജോൺ പുളിയ്ക്കൽ, യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കോട്ടയം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോജി മാത്യൂ, പള്ളിയ്ക്കത്തോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.രാജീവ്, അൽകാ ഭാരവാഹികൾ ആയ ഷാജി റ്റി.റ്റി, രാജേഷ് കുമാർ, സുബാഷ് കെ.എൻ, തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ബിബിൻ ഇലഞ്ഞിത്തറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

kottayam news
Advertisment