പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച യുവാവ് റിമാന്‍റില്‍

New Update

publive-image

കുറവിലങ്ങാട്: പ്രണയം നടിച്ച് വശീകരിച്ച് 16 കാരിയായ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഈരാറ്റുപേട്ട കൊണ്ടൂർ വില്ലേജിൽ തിടനാട് കരയിൽ കൂട്ടപ്പുന്നയിൽ പ്രസാദിന്‍റെ മകൻ വിഷ്ണു (21) എന്നയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

16 വയസ്സുള്ള പെൺകുട്ടിയുമായി മൊബൈൽ ഫോൺ മുഖാന്തിരം നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുപ്പിച്ച് അയച്ചു വാങ്ങിയ ശേഷം അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ കാണാതായതിനെ തുടർന്ന്, പോലീസ് കുട്ടിയെ കണ്ടത്തി വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവിരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങൾ പുറത്തറിയിക്കാതെ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കൂട്ടപ്പുന്നയിൽ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

വൈയ്ക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നിർദ്ദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ തോമസുകുട്ടി ജോർജ്ജ്, എഎസ്ഐമാരായ സിനായ് മോൻ, വിനോദ് ബിപി, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺ പിസി, സിജു എംകെ, ഷുക്കൂർ വി എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ് ചെയ്തത്. പ്രതിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisment