ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സംസ്ഥാനതല വെബിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

ഉഴവൂര്‍:ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിമൻസ് സെല്ലിന്റെയും, ഐസിഡിഎസ്, വനിത-ശിശു വികസന വകുപ്പിന്റെയും, കേരള സംസ്ഥാന വനിതാ വികസന വകുപ്പിന്റെയും, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ വനിതാ സംരംഭ കത്വം എന്ന വിഷയത്തെ സംബന്ധിച്ച് സംസ്ഥാനതലത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

Advertisment

നവംബർ 20 ശനിയാഴ്ച രാവിലെ 11 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ തിരു വനന്തപുരം അഹം ഡിസൈനർ ബൊട്ടീക് സ്ഥാപക ഡിനു എലിസബത്ത് റോയ് ക്ലാസ് നയിക്കും. ഒരു ജോലി എന്നതിൽ ഉപരി സ്വന്തം കാലിൽ നിൽക്കാൻ എങ്ങനെ സ്ത്രീകളെ പ്രാപ്തയാക്കാം എന്നതിൽ സ്ത്രീകൾക്ക് അറിവുണ്ടാകേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയാണ് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഈ വെബിനാർ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 8921884853, 9447761702, 8943865890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment