കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് വിതരണ പരിപാടി നവംബർ 22 വരെ നീട്ടിയിരിക്കുന്നതിൻ്റെ ഭാഗമായി മുളക്കുളം ഗ്രാമ പഞ്ചായത്തില്‍ മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവമായി

New Update

publive-image

മുളക്കുളം: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണ പരിപാടി നവംബർ 22 വരെ നീട്ടിയിരിക്കുന്നതിൻ്റെ ഭാഗമായി മുളക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതൽ നാലു വരെയുള്ള വാർഡുകളിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ വീണ്ടും സജീവമായി. കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് എബ്രഹാം തോട്ടുപ്പുറത്തിൻ്റെ വീട്ടിൽനിന്ന് അംഗത്വവിതരണ ക്യാമ്പയിന് തുടക്കം കുറിച്ചു. റോബർട്ട് തോട്ടുപുറം ഭാര്യ ജോയ്സ് റോബർട്ട് എന്നിവർ പാർട്ടി അംഗത്വം ഏറ്റുവാങ്ങി.

Advertisment

publive-image

രണ്ടാം വാർഡ് വടുക്കുന്നപുഴയിൽ കേരള കോൺഗ്രസ് എം പാർട്ടിയുടെ പ്രിയപ്പെട്ട ചെയർമാനായിരുന്ന കെ.എം മാണി സാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് ജോൺസൺ കുളത്തറ പാർട്ടി അംഗത്വം പുതുക്കി. ഒന്നാം വാർഡിൽ ജോസ് അലക്സ് (റെജി ) ചിറ്റിലക്കാട്ട് മുറംതൂക്കിൽ പാർട്ടി അംഗത്വം സ്വീകരിച്ച് പാർട്ടി പ്രവർത്തന മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ തീരുമാനിച്ചു.

publive-image

മൂന്നാം വാർഡിൽ ടിഎം കുഞ്ഞപ്പൻ ഐക്കര കണ്ടത്തിൽ, ലില്ലി കുഞ്ഞപ്പൻ, ഷിബു കുഞ്ഞപ്പൻ അഞ്ജന ഷിബു, എന്നിവരും ബേബി കുര്യൻ കളപ്പുര അനീസ് കുര്യൻ എന്നിവരും കേരള കോൺഗ്രസ് എം അംഗത്വം സ്വീകരിച്ചു.

publive-image

അംഗത്വവിതരണ പരിപാടിക്ക് കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് സേവ്യർ കൊല്ലപ്പള്ളി, നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി എ ജയകുമാർ, കെ.റ്റിയൂസി നിയോജക മണ്ഡലം പ്രസിഡണ്ട് കുരുവിള ആഗസ്തി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കുന്നേൽ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ ലൂക്കാ മംഗളായിപറമ്പിൽ, കെടിയുസിഎം മണ്ഡലം പ്രസിഡന്റ് ജയിൻ ജോർജ് വട്ടം കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിലും മെമ്പർഷിപ്പ് ക്യാമ്പയിൻ തുടരുന്നതാണ്.

Advertisment