/sathyam/media/post_attachments/kegnLpNqT7xU1T1aNMye.jpg)
കോട്ടയം: സലിൻ കൊല്ലംകുഴിയെ തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസിൽ നിന്ന് ജില്ലാ നേതൃസ്ഥാനം രാജിവെച്ച ശേഷം തൃണമൂൽ കോൺഗ്രസിൽ ചേർന്ന സലിൻ കൊല്ലംകുഴിയെ കോട്ടയത്ത് ഹോട്ടൽ ഫുഡ്‌ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഡിഗ്രി വിദ്യാഭ്യാസമുള്ള സലിൻ 35 വർഷമായി രാഷ്ട്രീയ/സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്നു. കേരളാ കത്തോലിക്ക കോൺഗ്രസ് സംസ്ഥാന പ്രതിനിധി സഭാംഗം, കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി മെമ്പർ, നിയോജക മണ്ഡലം പ്രസിഡന്റ്, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയേറ്റംഗം, കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) ജില്ലാ വൈസ് പ്രസിഡന്റ്, ചെറുകിട റബർ കർഷക ഫെഡറേഷൻ ജില്ലാ സെക്രട്രറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സത്യസന്ധനും, അടിയുറച്ച ആദർശധീരനുമായ അദ്ദേഹത്തിന് 49 വയസുണ്ട്. ഭാര്യ റെഞ്ചി, മക്കളായ അഖിൻ പ്ലസ് ടുവിനും അലൻ ഏഴിലും പഠിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us