കർഷകരുടേത് നിരന്തര പോരാട്ടത്തിൻ്റെ വിജയം - ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിപ്പിക്കുവാൻ ഇൻഡ്യൻ കർഷകന് കഴിഞ്ഞത് ഒറ്റക്കെട്ടായി കേന്ദ്രനയത്തിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിൻ്റെ വിജയമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.

ഭൂരിപക്ഷം ഉപയോഗിച്ച് എന്തും അടിച്ചേൽല്പിക്കുവാൻ കഴിയുമെന്ന് കരുതിയതാണ് കേന്ദ്ര ഭരണത്തിൻ്റെ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും തിരുത്തേണ്ടതും പിൻവലിപ്പിക്കേണ്ടതുമായി നിരവധി ജന വിരുദ്ധ നയങ്ങൾ ഉണ്ട്. ഇതെല്ലാം മാററി എടുപ്പിക്കുവാൻ ഇനിയും കൂട്ടായ പ്രക്ഷോഭം ആവശ്യമാണെന്ന് ജോസ് കെ.മാണി പറഞ്ഞു.

കേന്ദ്ര കർഷക നയം പിൻവലിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് എൽഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി.എം ജോസഫ്, ഫിലിപ്പ് കുഴികുളം, പി.കെ ഷാജകുമാർ, നിർമ്മല ജിമ്മി, ലീന സണ്ണി, ആൻ്റോ പടിഞ്ഞാറേക്കര, ജോസ്കുട്ടി പൂവേലി, വി.ജി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment