സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ സ്വർണമെഡൽ ജേതാക്കളെയും റോളർ സ്കേറ്റിംഗ് ജേതാക്കളെയും ആദരിച്ചു

New Update

publive-image

പാലാ: കോഴിക്കോട് വച്ച് നടന്ന സംസ്ഥാന മാസ്റ്റോഴ്സ് അത്ലറ്റിക് മീറ്റിലെ സ്വർണമെഡൽ ജേതാക്കളായ ലൂക്കോസ് മാത്യു 400 മീറ്റർ, തങ്കച്ചൻ പി.ഡി. - 200,400 മീറ്റർ. ബെന്നി കെ. മാമ്മൻ -200. 400 മീറ്റർ റോളർ സ്കേറ്റിംങ്ങ് മെഡൽ നേടിയ മേഘ്ന സൂരജ്, കോച്ച് ബെന്നി ജോസഫ് കണ്ടത്തിൽ എന്നിവരെ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാലാ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബിന്റെ പ്രസിഡന്റ് സൂരജ് മാത്യു വൈ.പ്രസിഡന്റ് സജി ജോർജ്ജ് എന്നിവർ ചേർന്ന്  മെമ്മോറ്റോ നൽകി ആദരിച്ചു.

Advertisment

publive-image

പ്രസ്തുത സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് ഫിസിക്കൽ എഡുക്കേഷൻ മേധാവി ഡോ. തങ്കച്ചൻ മാത്യു, ജപ്സ് അക്കാഡമി കോച്ച് സതീഷ്, അത്ലറ്റിക് അക്കാഡമി കോച്ച് ക്യാപ്റ്റൻ അജിമോൻ, സതേൺ റയിൽവേ താരം ഷെബിൻ, പാലാ അൽഫോൻസാ കോളേജ് കോച്ച് എബിൻ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ മെമ്പർമാരായ ബിജു, രാജേഷ്, ബിനോയി തോമസ്, റ്റോണി, ജിതിൻ, ആന്റണി, ജിത്തു, സുജിത് മാണി, സാജൻ, മാർട്ടിൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തു.

Advertisment