/sathyam/media/post_attachments/YEsfEeSWYcJyYq9Id6Vw.jpg)
ഉഴവൂര്‍:ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിമൻസ് സെല്ലിന്റെയും എൻ.എസ്.എസിന്റെയും കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ഐ.സി.ഡി.എസ് ഉഴവൂർ, ഈരാറ്റുപേട്ട, എന്നിവയുടെയും ആഭിമുഖ്യത്തിൽ 'സ്ത്രീസുരക്ഷയും വെല്ലുവിളികളും' എന്ന വിഷയത്തെ സംബന്ധിച്ച് സംസ്ഥാനതലത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ സിസ്റ്റർ അഡ്വ. ജ്യോതിസ് എസ്.ഡി മെമ്പർ, ശിശുക്ഷേവകുപ്പ്, കോട്ടയം ആണ് ക്ലാസ് നയിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുന്നതിനും സ്ത്രീകളിൽ അവയെപ്പറ്റി അറിവുണ്ടാക്കുന്നതിനും വേണ്ടിയാണ് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നരീതിയിൽ ഈ വെബിനാർ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8921884853, 9447161702, 8943865890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us