കെ-റെയിൽ പദ്ധതി അഴിമതി ലക്ഷ്യമിട്ട് : തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് സലിൻ കൊല്ലം കുഴി

New Update

publive-image

കോട്ടയം: മെട്രോമാൻ ശ്രീധരൻ പോലും വിയോജിച്ച കെ റെയിൽ പദ്ധതി അഴിമതി ലക്ഷ്യമിട്ടാണ് കേരള ഗവൺമെൻ്റ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് സലിൻ കൊല്ലംകുഴി. കേരളത്തെ വിഭജിച്ച് നിരവധിയാളുകളെ വഴിയാധാരമാക്കുന്ന ഈ പദ്ധതി പുനർചിന്തനമാവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ജനങ്ങളെ അറിഞ്ഞ് പെരുമാറുന്ന മമതാബാനർജിയുടെ നിലപാടുകൾക്കൊപ്പം പിണറായി വിജയനും നിൽക്കണമെന്നും, ഇത് ഒരു അപേക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപക്ഷമായ ഒരു ഗവൺമെൻ്റാണ് ഇപ്പോൾ കേരളത്തിനു വേണ്ടത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്നും സലിൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment