വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന കർഷക ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കടുത്തുരുത്തിയിൽ സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ കർഷക റാലിയും സമ്മേളനവും നടത്തി

New Update

publive-image

കടുത്തുരുത്തി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ നിർത്തലാക്കുക, പാർലമെന്റ് ഏകാധിപത്യപരമായി നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കാർഷിക - ധാന്യ ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന കർഷക ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കടുത്തുരുത്തിയിൽ സംയുക്ത കർഷക സമതിയുടെ നേത്യത്വത്തിൽ കർഷക റാലിയും സമ്മേളനവും നടത്തി.

Advertisment

publive-image

കടുത്തുരുത്തി ഓപ്പൺ സ്റ്റേജിൽ നടന്ന കർഷക സമ്മേളനം കിസാൻ സഭ മണ്ഡലം സെക്രട്ടറി എം പി. രാധാകൃഷ്ണൻ നായർ ഉത്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് നിലപ്പന കൊല്ലി അദ്ധ്യക്ഷത വഹിച്ചു.

publive-image

സമ്മേളനത്തിൽ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും, സി.പിഎം ഏരിയാ കമ്മറ്റി അംഗവും മായ കെ.ജയകൃഷ്ണൻ, ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലി, സിഐറ്റിയു ഏരിയാ സെക്രട്ടറി റ്റി.സി. വിനോദ്, ഏഐടിയുസി മണ്ഡലം പ്രസിഡന്റ് പി.ജി. ത്രിഗുണ സെൻ, ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് പ്രൊഫ: സി.എ അഗസ്റ്റ്യൻ ചിറയിൽ, ജോർജ് കുട്ടി, സി.എ ഐസക്ക്, ജോർജ് കുട്ടി, സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Advertisment