ബജാജ് ഓട്ടോ ലിമിറ്റഡ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

New Update

publive-image

പാലാ: പാലാ ഇടമറ്റം സ്വദേശി ബിജുകുമാർ 2014 ആഗസ്റ്റിൽ ബജാജ് ഡിസ്കവർ 100 എം എന്ന വാഹനം ബജാജിൻ്റെ ബ്രോഷർ പരസ്യം കണ്ടും ഷോറൂമിൽ അന്വേഷണങ്ങൾ നടത്തിയും വാങ്ങിച്ചു. പ്രസ്തുത വാഹനത്തിന് 84 കി.മി / ലി. മൈലേജ് കിട്ടുമെന്ന് ഉറപ്പ് കമ്പനി ഉറപ്പ് നൽകിയിരുന്നു.

Advertisment

എന്നാൽ 2 സർവ്വീസ് കഴിഞ്ഞതോടുകൂടി വാഹനത്തിന്‍റെ മൈലേജ് വളരെ കുറഞ്ഞു. ഇത് ഷോറൂമിൽ അറിയിച്ചപ്പോൾ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞു. തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ അഡ്വ വി. ജി വേണുഗോപാൽ വഴി ഹർജി നൽകി. തുടർന്ന് എക്സ്പേർട്ട് പരിശോധിച്ചപ്പോഴും മൈലേജ് ലഭിക്കുന്നില്ല എന്ന് മനസ്സിലായി.

publive-image

തുടർന്ന് ഉപഭോക്തൃ ഫോറം പുതിയ വാഹനം നൽകാനും നഷ്ടപരിഹാരമായി 17,825 രൂപയും മാനസിക ബുദ്ധിമുട്ടിന് 5000 രൂപയും നൽകാൻ ബജാജ് ഓട്ടോ ലിമിറ്റഡിനോടും ഷോറൂം റോയൽ മോട്ടോഴ്സിനോടും നൽകാൻ പറഞ്ഞ് 2021 ഒക്ടോബര്‍ 13 ന് ഉത്തരവായി.

Advertisment