/sathyam/media/post_attachments/iqGkZ81ITkL5vvSSnZjI.jpg)
പാലാ: പാലാ ഇടമറ്റം സ്വദേശി ബിജുകുമാർ 2014 ആഗസ്റ്റിൽ ബജാജ് ഡിസ്കവർ 100 എം എന്ന വാഹനം ബജാജിൻ്റെ ബ്രോഷർ പരസ്യം കണ്ടും ഷോറൂമിൽ അന്വേഷണങ്ങൾ നടത്തിയും വാങ്ങിച്ചു. പ്രസ്തുത വാഹനത്തിന് 84 കി.മി / ലി. മൈലേജ് കിട്ടുമെന്ന് ഉറപ്പ് കമ്പനി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ 2 സർവ്വീസ് കഴിഞ്ഞതോടുകൂടി വാഹനത്തിന്‍റെ മൈലേജ് വളരെ കുറഞ്ഞു. ഇത് ഷോറൂമിൽ അറിയിച്ചപ്പോൾ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞു. തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ അഡ്വ വി. ജി വേണുഗോപാൽ വഴി ഹർജി നൽകി. തുടർന്ന് എക്സ്പേർട്ട് പരിശോധിച്ചപ്പോഴും മൈലേജ് ലഭിക്കുന്നില്ല എന്ന് മനസ്സിലായി.
/sathyam/media/post_attachments/PgMsU2Bh1GflPbjyKwyI.jpg)
തുടർന്ന് ഉപഭോക്തൃ ഫോറം പുതിയ വാഹനം നൽകാനും നഷ്ടപരിഹാരമായി 17,825 രൂപയും മാനസിക ബുദ്ധിമുട്ടിന് 5000 രൂപയും നൽകാൻ ബജാജ് ഓട്ടോ ലിമിറ്റഡിനോടും ഷോറൂം റോയൽ മോട്ടോഴ്സിനോടും നൽകാൻ പറഞ്ഞ് 2021 ഒക്ടോബര്‍ 13 ന് ഉത്തരവായി.