ഇ.ജെ ആഗസ്തിയുടെ വേവലാതിയ്ക്ക് കാരണം സ്ഥാന നഷ്ടം മൂലം വന്ന നിരാശ കൊണ്ട് : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം

New Update

publive-image

കോട്ടയം:ഇരുപത്തെട്ടു വർഷം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാൻ ജോസ് കെ മാണിയേയും തള്ളിപ്പറയുന്നത് അദ്ദേഹം പാർട്ടി വിട്ടത് കൊണ്ട് വന്നു ചേർന്ന സ്ഥാന നഷ്ടം മൂലം ഉണ്ടായ നിരാശകൊണ്ടെന്ന്   സണ്ണി തെക്കേടം പറഞ്ഞു

Advertisment

ആഗസ്തി സാർ പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച സമയത്താണ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. അദ്ദേഹം അറിയാതെയാണ് കാർഡ് വിതരണം ചെയ്തതെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ട് രണ്ടു ദിവസത്തിനകം തിരിച്ചെടുത്തിട്ട് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത് അന്തസ്സില്ലായ്മയാണ്

ആഗസ്തി സാറിനൊപ്പം ഓഫീസ് ചാർജ് സെക്രട്ടറിയായി വർഷങ്ങൾ പ്രവർത്തിച്ച തനിക്ക് അദ്ദേഹത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നതാണ്. അതിനാൽ അദ്ദേഹം പറയുന്ന വാക്കുകളിൽ എത്ര മാത്രം ശരിയുണ്ടെന്ന് തനിക്കറിയാം. നിഷ്കളങ്കനെന്ന തോന്നലുണ്ടാക്കി കള്ളത്തരം പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം

പാർട്ടിഅധികാരത്തിലിരുന്ന സമയങ്ങളിലെല്ലാം കോർപ്പറേഷൻ, ബോർഡ്, ചെയർമാൻ പദവിയിൽ ഇരുന്ന വ്യക്തിയാണ് അദ്ദേഹം. ഒന്നിൽ കുടുതൽ ഉയർന്ന പദവികൾ ഒരുമിച്ച് വഹിച്ചയാളാണ് പാർട്ടി അംഗീകാരം നൽകിയില്ലെന്ന് പറയുന്നത്.

പാർട്ടി ചെയർമാൻ ജോസ് കെ മാണി മാണിസാറിനെ പോലെ സ്നേഹിച്ചിട്ടും ബഹുമാനിച്ചിട്ടും പാർട്ടിയിലെ പ്രതിസന്ധി സമയത്ത് തള്ളിപറഞ്ഞ് പോയ ആഗസ്തി സാറിൻറെ വാക്കുകളിലെ കാപട്യം കേരള കോൺഗ്രസ് (എം) പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്.

മാണി സാർ ജീവിച്ചിരുന്ന സമയത്തും മരണമടഞ്ഞതിന് ശേഷവും സൈബർ ആക്രമണം നടത്തിയ വ്യക്തിയെ ന്യായീകരിക്കാൻ യാതൊരു മടിയും കാണിക്കാത്തതിൽ നിന്നും ആഗസ്തി സാറിൻറെ ആത്മാർത്ഥത മനസ്സിലാകുന്നുണ്ട്

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിന്റെ തലേന്ന് പിൻവാങ്ങിയത് പരാജയം ഉറപ്പായതിന്റെ പേരിലാണെന്നും സണ്ണി തെക്കേടം പറഞ്ഞു. ആഗസ്തി സാറും അനുയായികളും ചേർന്ന് നടത്തുന്ന കള്ളപ്രചരണം സഹകാരികൾ തള്ളികളയുമെന്നും ഇടതുപക്ഷ മുന്നണി നേതൃത്വം കൊടുക്കുന്ന പാനൽ വൻ വിജയം നേടുമെന്നും സണ്ണി തെക്കേടം പറഞ്ഞു.

Advertisment