കോട്ടയം ഈസ്‌റ്റ് പോലീസ് ജനമൈത്രി സമിതിയുടെ ശ്രമഫലമായി നിര്‍മിച്ച വീടിന്റെ താക്കോൽ കൈമാറി

New Update

publive-image

കോട്ടയം: കോട്ടയം ഈസ്‌റ്റ് പോലീസ് ജനമൈത്രി സമിതിയുടെ ശ്രമഫലമായി മാങ്ങാനം വള്ളിമല അന്നമ്മയ്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോൽ ദാനം കോട്ടയം പോലീസ് മേധാവി ഡി. ശിൽപ്പ നിർവ്വഹിച്ചു. ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഡിവൈഎസ്‌പി എം.എം ജോസ്, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി സന്തോഷ്, ബ്ലോക്ക് മെംബർ സോണിയ, വാർഡ് മെംമ്പർ ബിജു, ബീറ്റ് ഓഫീസര്‍മാരായ സിബി, സുനിൽ എന്നിവർ ആശംസകൾ നേർന്നു.

Advertisment

നിർധന കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി ജനമൈത്രി സമിതിയോടപ്പം പങ്കാളികളായ മിഡാസ്, കോൺഫിഡൻസ് ഗ്രൂപ്പ്, കൊശമറ്റം ഗ്രൂപ് എന്നിവരോടും ഫർണിച്ചറുകൾ തന്നു സഹായിച്ച ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയോടും നന്ദി അറിച്ചു. എസ്എച്ച്ഒ റിജോ പി ജോസഫ് സ്വാഗതവും സിആര്‍ഒ സദക്കത്തുള്ള നന്ദിയും പറഞ്ഞു

Advertisment