സിപിഐഎം പാലാ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും

New Update

publive-image

പാലാ: സിപിഐഎം പാലാ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. സമ്മേളന നഗറിലേക്ക് ആവശ്യമുള്ള കൊടി, കൊടിമരം, കപ്പിയും കയറും, ബാനർ, ഛായാചിത്ര ജാഥകൾ പാലാ ഏരിയായിലെ വിവിധ ലോക്കൽകമ്മിറ്റികളിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് വൈകിട്ട് രാമപുരം അമ്പലം കവലയിൽ എത്തി അവിടെ നിന്നും പൊതുപ്രകടനമായി സമ്മേളന നഗര വേദിയിൽ എത്തി സമ്മേളനം ആരംഭിക്കും.

Advertisment

പതാകജാഥകൾ വയലാ സ്കൂൾ കവലയിലെ കെ.ഒ വാസുദേവൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ബേബി വർക്കി ക്യാപ്റ്റനായുള്ള ജാഥ കെ.കെ ഗിരീഷ് ഉദ്ഘാടനം ചെയ്യും. പാലാ പി പ്രശാന്ത് കുമാർ (തമ്പി) സ്മൃതി മണ്ഡപത്തിൽ നിന്ന് കെ. അജി ക്യാപ്റ്റനായുള്ള ജാഥ ഷാർളി മാത്യു ഉദ്ഘാടനം ചെയ്യും.

കൊടിമരജാഥകൾ വെളിയന്നൂരിൽ നിന്ന് വി. കെ ശേഖരൻ നായരുടെയും എം. വി രാജൻ്റെയും സ്മൃതി മണ്ഡപത്തിൽ നിന്ന് സി.കെ രാജേഷ് ക്യാപ്റ്റനായിട്ടുള്ള ജാഥ സജേഷ് ശശി ഉദ്ഘാടനം ചെയ്യും. ഉഴവൂർ മോനിപ്പള്ളി കവലയിലെ എം.സുകുമാരൻ നായർ സ്മൃതി മണ്ഡപത്തിൽ നിന്ന് സോമനാഥപിള്ള ക്യാപ്റ്റനായിട്ടുള്ള കൊടിമരം ജാഥ ഷെറി മാത്യു ഉദ്ഘാടനം ചെയ്യും.

മേവട കവലയിലെ ഭവാനി സ്മൃതി മണ്ഡപത്തിൽ നിന്ന് കപ്പിയും കയറും ജാഥകൾ ബെന്നി സെബാസ്റ്റ്യൻ ക്യാപ്റ്റനായിട്ടുള്ള ജാഥ ടി.ആർ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുത്തോലി കവലയിലെ സുമതി സ്മൃതി മണ്ഡപത്തിൽ നിന്ന് കെ.എസ് പ്രദീപ്കുമാർ ക്യാപറ്റനായിട്ടുള്ള ജാഥ പുഷ്പ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരൂർ നെടുംമ്പാറയിൽ നിന്ന് ബാനർജാഥകൾ ആർ ചന്ദ്രശേഖരൻ നായർ സ്മൃതി മണ്ഡപത്തിൽ നിന്നും ജിൻസ് ദേവസ്യാ ക്യാപ്റ്റനായിട്ടുള്ള ജാഥ വി. ജി സലി ഉദ്ഘാടനം ചെയ്യും.

കിഴപറയാർ സുരേഷ് കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഇ.സി ബിജു ക്യാപ്റ്റനായിട്ടുള്ള ജാഥ ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്യും. മരങ്ങാട്ടുപിള്ളിയിൽ നിന്ന് എ.പി രാജശേഖരൻ സ്മൃതി മണ്ഡപത്തിൽ നിന്നും ഛായാ ചിത്ര ജാഥ എ.എസ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. ജോസ് സെബാസ്റ്റ്യൻ ക്യാപ്റ്റനായിരിക്കും. രാമപുരം സമ്മേളന നഗരിയിൽ എത്തുന്ന ജാഥകൾ ലാലിച്ചൻ ജോർജ് ഏറ്റുവാങ്ങും.

Advertisment