രാമപുരത്ത് നടക്കുന്ന സിപിഐഎം പാലാ ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി ഉൽപന്ന ജാഥ നടത്തി

New Update

publive-image

പാലാ: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് പാലാ ഏരിയാ സമ്മേളനം ഡിസംബർ 3, 4, 5 തീയതികളിൽ രാമപുരത്ത് തുടങ്ങുന്നതിന്റെ ഭാഗമായി ഉൽപന്ന ജാഥ നടത്തി. വെളിയന്നൂരിൽ സിപിഐഎം പാലാ ഏരിയാ കമ്മിറ്റി അംഗം പി.ജെ വർഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

കെ.എസ് രാജു ജാഥ ക്യാപ്റ്റനും,ഷാർളി മാത്യു ജാഥാ മാനേജരുമായ ജാഥയിൽ വി.ജി വിജയകുമാർ, കെ.കെ ഗിരീഷ്,എം ടിം ജാൻ്റീഷ്, ഷെറി മാത്യു, കർഷക സംഘം പാലാ ഏരിയാ കമ്മിറ്റി അംഗം എബ്രാഹം സിറിയക്ക് എന്നിവർ പങ്കെടുത്തു. ജാഥാ പാലാ ഏരിയാ കമ്മിറ്റിയുടെ മുഴുവൻ ലോക്കൽകമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റികളും സന്ദർശിച്ച് കാർഷിക ഉൽപന്നങ്ങൾ ഏറ്റുവാങ്ങി

Advertisment