New Update
/sathyam/media/post_attachments/SoOTDZNAAAFNEfb8hCey.jpg)
കോട്ടയം: കോട്ടയം ജില്ലയിലെ ഉഴവൂരിൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഔട്ട്പോസ്റ്റ് ആയി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനും പൊതു പ്രവർത്തകനുമായ ബെയ്ലോൺ എബ്രാഹം ഇതിനായി നിവേദനം നൽകിയിരുന്നു.
Advertisment
കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നിയമിച്ചാൽ ഉടൻതന്നെ പോലീസ് ഔട്ട്പോസ്റ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് കുറവിലങ്ങാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കോട്ടയം ജില്ലാ പൊലീസ് മേധാവി മുഖേന സർക്കാരിൽ എഴുതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഉഴവൂരിൽ പൊലീസ് സ്റ്റേഷൻ വേണമെന്നുള്ള ആവശ്യത്തിന്റെ മുൻ ഒരുക്കങ്ങളുടെ ഭാഗമാണ് പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കൽ നടപടിക്രമങ്ങൾ എന്നതാണ് വസ്തുത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us