/sathyam/media/post_attachments/DKE6fBbgeuY6tusQb9VR.jpg)
കടുത്തുരുത്തി: മുല്ലപ്പെരിയാർ വിഷയത്തില്‍ കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി. രാത്രികാലങ്ങളിൽ തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ പൊക്കി വിട്ട് പെരിയാർ തീരത്തും, പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കുന്നത് ധിക്കാരമായ നടപടിയാണ്.
കേരള സർക്കാർ ജനങ്ങളുടെ സുരക്ഷ ശക്തമാക്കണം , 125 വർഷം കാലപ്പഴക്കമുള്ള ഡാം പുതുക്കിപണിയാനുള്ള തീരുമാനം നിയമം മൂലം നടപ്പാക്കണം, കേന്ദ്ര സർക്കാരിന്റെ പിന്തിരിപ്പൻ നയം കേരളവും, തമിഴ്നാടും ആഭ്യന്തര കലാപം ഉണ്ടാക്കുവാനുള്ള മൗനാനുവാദമാണ്.
കേന്ദ്ര സർക്കാരിന് കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന നയം ആണ് ഉള്ളത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ കാണുവാനുള്ള മനസുണ്ടാകണമെന്നും, പുതിയ ഡാം എന്നത് കേന്ദ്രത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ ആകണമെന്നും സലിൻ കൊല്ലംകുഴി ആവശ്യപ്പെട്ടു. സർക്കാരുകൾ ജനങ്ങളെ വെല്ലുവിളിക്കുന്ന പക്ഷം രൂക്ഷ സമരവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തിറങ്ങുമെന്നും സലിൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us