/sathyam/media/post_attachments/5lYwvO7USypbngnQAxzA.jpg)
കുറവിലങ്ങാട്: ഇൻഡ്യയിൽ നടപ്പാക്കിയ നോട്ടു നിരോധനം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്ന് സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ.എം മോഹനൻ അഭിപ്രായപ്പെട്ടു. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തുടനീളം നടത്തുന്ന ജനസദസ്സിൻ്റെ ഭാഗമായി കുറവിലങ്ങാട്ട് നടത്തിയ യോഗം ഉഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ പി. എസ്സ് രവീന്ദ്രനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി ജോജോ ആളോത്ത്, എ. ഐ. റ്റി. യു. സി നേതാക്കളായ തോമസ്സ് ജോസഫ്, കെ. വിജയൻ., പി. എൻ. ശശി, എ. ഐ. ബി. ഇ . എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. സി. ജോസഫ്, രാജേഷ് എം. , രാജേഷ്. എം.വിശ്വം എന്നിവർ പ്രസംഗിച്ചു.
ബാങ്കുകൾ സ്വകാര്യവൽക്കരണത്തിനെതിരെ ഇന്ത്യയിലെ 10 ലക്ഷം ബാങ്ക് ജീവനക്കാർ ഈ മാസം 16, 17 തീയതികളിൽ പണിമുടക്കുമെന്ന് വൈസ് പ്രസിഡണ്ട് എ.സി. ജോസഫ് അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us