/sathyam/media/post_attachments/8gflh4CvWONHjcmHIgU9.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബുധന്‍, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ അതിതീവ്ര ദാരിദ്ര നിർണയ പദ്ധതിയുടെ ഭാഗമായി ഈ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനായി സര്‍വേ നടത്തി.
ദേവമാതാ കോളേജിലെ 14 എന്‍സിസി കേഡറ്റുകൾ ക്യാപ്റ്റൻ സതീഷ് തോമസിന്റെ നേതൃത്വത്തിൽ ഈ സേവനത്തിനായി മുന്നിട്ടിറങ്ങുകയും ആരോഗ്യം, ഭക്ഷണം, വരുമാനം, പാർപ്പിടം എന്നീ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നവരെ ഈ ദൗത്യത്തിലൂടെ കണ്ടെത്തി. 14 പേരും 14 വാർഡുകളിലായാണ് സർവേ നടത്തിയത്. ഈ സർവേയിലൂടെ 23 കുടുംബങ്ങളെ കണ്ടെത്തി.
ഇങ്ങനെ സർവേ നടത്തിയതോടൊപ്പം പിന്നാക്കം നിൽക്കുന്ന മറ്റ് കുടുംബങ്ങളെ സഹായിക്കാൻ എന്‍സിസി കേഡറ്റുകൾക്ക് എന്ത് ചെയ്യാൻ പറ്റുമെന്നും ആലോചിക്കുകയുണ്ടായി. ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ഇല്ലാത്തവർക്ക് പഞ്ചായത്ത് മുഖേന ലഭ്യമാക്കാനുള്ള നടപടികൾ ചെയ്യുക, അതോടൊപ്പം എല്ലാ വിദ്യാർത്ഥികളും ഒരു പൊതിച്ചോർ കൂടുതൽ കൊണ്ടുവരുകയും പഞ്ചായത്ത് മുഖേന അവ ആവശ്യമുള്ളവർക്ക് നൽകുകയും ചെയ്യുക തുടങ്ങിയവ വഴി ഭക്ഷണ ലഭ്യതയുടെ കുറവ് പരിഹരിക്കുക എന്നീ ആശയങ്ങളും മുൻപോട്ടുവയ്ക്കുകയുണ്ടായി. ഇതിലൂടെ വാർഡ് തലത്തിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us