സൈനികരുടെ മരണം ആഘോഷമാക്കിയ പ്രവൃത്തി രാജ്യദ്രോഹക്കുറ്റം: തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സലിൻ കൊല്ലംകുഴി 

New Update

publive-image

കോട്ടയം: ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ ബിപിൻ റാവത്തർ ഉൾപ്പെടെയുള്ള പതിമൂന്നോളം സൈനീകർ ഉൾപ്പെടെയുള്ളവരുടെ മരണം ഭാരതം വേദനയോടെയാണ് കാണുന്നത്.

Advertisment

ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത് രാജ്യം കേഴുമ്പോൾ, മരണത്തെ ആഘോഷമാക്കി മാറ്റിയ രാജ്യത്തെ ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്ന് തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സലിൻ കൊല്ലം കുഴി.

സോഷ്യൽ മീഡിയ ആക്രമം ഒരിക്കലും നീതികരിക്കാനാവില്ല. ഇന്ത്യയിൽ താമസവും, വിദേശ രാജ്യത്ത് കൂറുമുള്ളവരാണ് സൈനീകരുടെ മരണം ആഘോഷമാക്കിയത്. ഇത് രാജ്യ നിന്ദയാണ് അധാർമികമായി മരണത്തെ ആഘോഷമാക്കിയവരെ നിയമപരമായി തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കാൻ സുപ്രീം കോടതിയും കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണമെന്നും രാഷ്ട്രീയവും മതവുമല്ല രാഷ്ട്രമാണ് നമ്മൾക്ക് വലുതെന്നും സലിൻ കൊല്ലംകുഴി ആവശ്യപ്പെട്ടു.

Advertisment