കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 18ന്: രജിസ്‌ട്രേഷൻ ആരംഭിച്ചു

New Update

publive-image

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേർന്ന് ഡിസംബർ 18ന് സംഘടിപ്പിക്കുന്ന 'നിയുക്തി' തെഴിൽമേളയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

Advertisment

അമ്പതിലധികം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിവിധ തസ്തികകളിലായി മൂവായിരം തൊഴിലവസരങ്ങളുണ്ടാകും. 18 മുതൽ 40 വരെ പ്രായമുള്ള എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഐ.ടി.സി, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം.

ബാങ്കിങ്, നോൺബാങ്കിങ്, എഫ്.എം.സി.ജി, ടെക്നിക്കൽ, നോൺടെക്നിക്കൽ, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൈൽ, എഡ്യൂക്കേഷൻ, ഫർമസ്യൂട്ടിക്കൽസ്, ബി.പി.ഒ, മാനുഫാക്ചറിങ്, റീട്ടെയിൽ,ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്. ആർ മാനേജ്മെന്റ്, ഇൻഷുറൻസ്, ഹെൽത്ത്, സെയിൽസ്, സർവീസ്, എമർജൻസി മാനേജ്മന്റ് സർവീസ്, ഹെൽത്ത്കെയർ, എന്നീ മേഖലകളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

മറ്റു ജില്ലകളിലെ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ 14നകം http://www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന അഡ്മിറ്റ് കാർഡ് മേളയിൽ ഹാജരാക്കണം. വിശദവിവരം 0481-2560413, 2563451, 2565452 എന്നീ ഫോൺ നമ്പറുകളിലും employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജിലും ലഭിക്കും.

Advertisment