തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓഫീസ് ഉത്ഘാടനവും നടന്നു

New Update

publive-image

കടുത്തുരുത്തി: മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനവും തെരഞ്ഞെടുപ്പും ഓഫീസ് ഉത്ഘാടനവും നടന്നു. പെരുവ വ്യാപര ഭവനിൽ നടന്ന സമ്മേളനവും തെരഞ്ഞെടുപ്പും ചെമ്മനം ബിൽഡിംഗിൽ നടന്ന ഓഫീസ് ഉത്ഘാടനവും തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി അദ്ധ്യക്ഷത വഹിച്ചു. കാപ്പിൽ തുളസിദാസ്, കടയ്ക്കാമൺ മോഹൻ ദാസ്, എം എ സെയ്ദ്, എൻ ഗോപാലകൃഷ്ണൻ, വികാസ് ചുങ്കം തുടങ്ങിയവർ പ്രസംഗിച്ചു.

publive-image

കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികൾ: ബഞ്ചമിൻ ചാലപ്പുറം (പ്രസിഡന്റ്), വിൽസൺ കെ വി കൊച്ചുപുഞ്ചയിൽ പൂഴിക്കോൽ (വൈസ് പ്രസിഡന്റ്), ബൈജു സി തുരുത്തേൽ കടുത്തുരുത്തി (ജനറൽ സെക്രട്രറി), ജഗത്പ്രകാശ് മുളക്കുളം (ഓഫീസ് ചാർജ് ), ജോബിൻ പി ജെ അവർമ്മ (ട്രഷറർ), ജെയിംസ് പാറയ്ക്കൽ പൂഴിക്കോൽ (ജില്ലാ കമ്മറ്റിയിലേക്ക് ) 21 അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു.

Advertisment