/sathyam/media/post_attachments/Fa6CreFnvueW0KmnzlFi.jpg)
ഉഴവൂർ:പതിനാല് വർഷമായി ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാല മാറ്റി സ്ഥാപിക്കുന്നതിനെതിരെ എൽഡിഎഫ് ഉഴവൂർ പഞ്ചായത്ത് തല കമ്മിറ്റി രംഗത്ത്. ഹൈക്കോടതിയുടെ നടപടികളെ തുടർന്ന് ബാർ ഉടമകൾക്ക് വേണ്ടി ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയുടെ ഭാഗമായി കളവായ റിപ്പോർട്ട് സമർപ്പിച്ച് വളരെ രഹസ്യമായി ആറ് കിലോമീറ്റർ അകലെ മോനിപ്പള്ളി- ഇലഞ്ഞി- പിറവം റോഡിന്റെ അരികിലെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിക്കുവാൻ ശ്രമം തുടരുന്നത്.
വിദേശ മദ്യ ചില്ലറ വിൽപന ശാല മോനിപ്പള്ളിയിൽ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരും ഉഴവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മതസമുദായകസംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഉഴവൂരിലെ വിദേശ മദ്യ ചില്ലറ വിൽപന ശാല മാറ്റി സ്ഥാപിച്ചിക്കാൻ കളവായ റിപ്പോർട്ട് സമർപ്പിച്ച് ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് നേതാക്കളായ ജോസ് തൊട്ടിയിൽ,വി.സി സിറിയക് കല്ലടയൽ, സണ്ണി വെട്ടുകല്ലേൽ,പി.എൽ അബ്രാഹം, റെജി പാണാൽ, വിനോദ് പുള്ളിക്കേൽനിരപ്പേൽ,എൻ .സോമനാഥപിള്ള,ഷെറി മാത്യു എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാരിനും എക്സൈസ് വകുപ്പ് മന്ത്രിയ്ക്കും നിവേദനം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us