New Update
/sathyam/media/post_attachments/8xyk7hsgjtR16uFR4ZaL.jpeg)
പെരുവ: കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകുന്നതിന്റെ ഭാഗമായി ആലത്തൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഇഎൻ ശിവദാസ് ലൈബ്രറിക്ക് നൽകിയ 5000 രൂപ വില വരുന്ന വിവിധ പുസ്തകങ്ങൾ കാരിക്കോട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി എ ജയകുമാറിനെ ഏൽപ്പിച്ചു.
Advertisment
ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റ്റി കെ ഗോപിക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജിന്റെ സാന്നിധ്യത്തിൽ ലൈബ്രറി ഹാളിൽ വച്ച് പുസ്തകങ്ങള്‍ കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി യു വാവ, ലൈബ്രറി ഇൻസ്പെക്ടർ സജി, ലൈബ്രറി ജോയിൻ സെക്രട്ടറി അനൂപ് ഭദ്രൻ, ലൈബ്രേറിയൻ പി ബി വേണുക്കുട്ടൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us