/sathyam/media/post_attachments/0MzESJK7mSL2UnJyb3lp.jpg)
പാലാ: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.വി തോമസിന്‍റെ കൊച്ചുമകന്‍ പാലാ ടൗണില്‍ കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തേയ്ക്ക്. ആര്‍.വി തോമസിന്‍റെ മകനും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. ആര്‍.വി ജോസിന്‍റെ മകന്‍ തോമസ് ആര്‍.വി (തൊമ്മച്ചന്‍) ആണ് പാലായില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റായി നിയമിതനായത്.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്ന തോമസ് ആര്‍.വിയെ പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നതോടെ പ്രാദേശിക ഘടകം പുനസംഘടനയിലും യുവജന വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുവജന നേതാവായിരിക്കെയാണ് ആര്‍.വി തോമസിന്‍റെ മകന്‍ ഡോ. ആര്‍.വി ജോസിനെ പാലാ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചിട്ടുള്ളത്. അന്ന് പാലാ കണ്ട ഏറ്റവും ശക്തനായ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ആര്‍.വി ജോസ്.
പിന്നീട് കോളേജ് അധ്യാപകനായി കോട്ടയത്തേയ്ക്ക് താമസം മാറ്റിയ ആര്‍.വി ജോസ് ദീര്‍ഘകാലം കോട്ടയം നഗരസഭാ കൗണ്‍സിലറുമായിരുന്നു. യുവജന മുന്നേറ്റത്തിലെ ശക്തമായ നേതൃത്വമാണ് തോമസ് ആര്‍.വിയെ പാര്‍ട്ടിയിലും ശക്തനാക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us