കത്തോലിക്കാ കോൺഗ്രസ് കിഴക്കൻ മേഖല യൂത്ത് കൗൺസിൽ രൂപികരണം അരുവിത്തുറയിൽ വെച്ച് നടത്തി

New Update

publive-image

അരുവിത്തുറ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ യുവജനങ്ങളുടെ ഇടയിൽ നിന്നും നല്ല നേതൃത്വനിരയുടെ രൂപികരണം ലക്ഷ്യമിട്ട് രൂപികൃതമാകുന്ന യൂത്ത് കൗൺസിലിന്റെ കിഴക്കൻ മേഖല ഫോറോനകളിൽ നിന്നുള്ള യുവജന പ്രതിനിധികളുടെ സംഗമമാണ് അരുവിത്തുറയിൽ നടന്നത്.

Advertisment

കത്തോലിക്കാ കോൺഗ്രാസ് പാലാ രൂപത വൈസ് പ്രസിഡന്റ് ജോയി കെ മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അരുവിത്തുറ ഫോറോന വികാരി റവ.ഫാദർ അഗസ്റ്റ്യൻ പാലയ്ക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ക്രിസ്തു ശിഷ്യനായ തോമ ശ്ലീഹായുടെ വിശ്വാസ പ്രഘോഷണത്തിന്റെ ത്രീതീയ യാത്രയിൽ എഡി 67 ൽ രൂപികരിക്കപ്പെട്ട അരുവിത്തുറയിലെ ക്രൈസ്തവ സൂമൂഹം ആദ്യ നൂറ്റാണ്ടിൽ തന്നെ രൂപികൃതമായതും അപ്പസ്തോലിക പരമ്പര്യത്താലും അനുഗ്രഹിതമായ സമൂഹമാണെന്നും ഉത്ഘടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു

കത്തോലിക്ക കോൺഗസ് രൂപത ഡയറക്ടർ ഫാ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഗ്ലേബൽ വൈസ് പ്രസിഡന്റ് സാജു അലക്സ് , രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോൺസൺ ചെറുവള്ളി, യൂത്ത് കൗൺസിൽ രൂപത കോർഡിനേറ്റർമാരായ അജിത് അരിമറ്റം, ജോമി പറപ്പള്ളിൽ, ജിനു മറ്റപ്പാള്ളിൽ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് ഫോറോനേ കോർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പും നടത്തി. കത്തോലിക്കാ കോൺഗ്രസ് കൂട്ടിയ്ക്കലിൽ നിർമ്മിച്ച് നൽകുന്ന ഭവനത്തിനുള്ള മൂന്നാം ഘട്ട സമ്പാത്തിക സഹായവിതരണവും യോഗത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു

യൂത്ത് കൗൺസിലിന് ഡാനി പാറയിൽ, ലിജോ കണ്ടത്തിൻകര, ദേവസ്യച്ചൻ പുളിയ്ക്കൽ, നോബി കാടൻകാവിൽ, തോമസ് പുളിയ്ക്കൻ, ജോർജ്കുട്ടി കര്യായ പുരയിടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment