ഉഴവൂര്‍ മേഖലയില്‍ ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി

New Update

publive-image

കുറവിലങ്ങാട്: ഉഴവൂര്‍ മേഖലയില്‍ ലോട്ടറി തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. പഴയ തീയതിയിലുള്ള ടിക്കറ്റുകള്‍ പുതിയതെന്ന വ്യാജേനെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

Advertisment

കഴിഞ്ഞ ദിവസം ഉഴവൂര്‍ പമ്പില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി തട്ടിപ്പിനിരയായതോടെയാണ് വിഷയം മാധ്യമ ശ്രദ്ധയിലെത്തുന്നത്. ഒരെ നമ്പറിലെ ആറ് ടിക്കറ്റുകള്‍ വാങ്ങിയ അദ്ദേഹത്തിന് കാലാവധി കഴിഞ്ഞ 9/10/21ലെ ടിക്കറ്റാണ് നല്‍കിയത്.

പുതിയ ടിക്കറ്റ് എന്ന ധാരണയില്‍ തീയതി നോക്കാതെ പോക്കറ്റിലിടുകയും പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്. കുറവിലങ്ങാട് പോലീസില്‍ പരാതിയും നല്‍കി. ബോധപൂര്‍വ്വം നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി ആവശ്യപ്പെട്ടു.

Advertisment