പുതുതലമുറയെ മാതൃഭാഷയുടെ മാഹാത്മ്യം ബോധ്യപ്പെടുത്തണം: കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ

New Update

publive-image

മാനത്തൂർ:പുതുതലമുറയെ മാതൃഭാഷയുടെ മാഹാത്മ്യം ബോധ്യപ്പെടുത്തണമെന്നും അതിനായി സ്കൂൾ തലത്തിൽ പ്രത്യേക കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. മലയാളഭാഷ കൃത്യമായി പഠിക്കുന്നതിനും ശരിയായ ഉച്ചാരണം പരിശീലിപ്പിക്കുന്നതിനുമായി മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ നടപ്പാക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ അക്ഷീണം പ്രയത്നിച്ച റവ. ഡോ. തോമസ് മൂലയിലിനെ യോഗത്തിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡൻറ് സെബാസ്റ്റ്യൻ കടക്കൽ, ബ്ലോക്ക് മെമ്പർ പി. കെ ബിജു, എ.ഇ.ഒ.കെ.കെ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ റീത്താമ്മ ജോർജ്ജ്, ജിജി തമ്പി, ഹെഡ്മിസ്ട്രസ്സ് ഷാനി ജോൺ, പി.റ്റി.എ. സോണി അലക്സ്, എം.പി.റ്റി.എ. പ്രസിഡൻറ് നിഷഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി മജോജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment