/sathyam/media/post_attachments/FaPGBduTkpUimRJsaPhX.jpg)
പാലാ: ക്രിസ്മസ് ദിനത്തിൽ ഭരണങ്ങാനം കെഎസ്ഇബി സെക്ഷനിലെ ഉപഭോക്തക്കൾക്ക് കെഎസ്ഇബി വക ഇരുട്ടടി. ക്രിസ്മസ് ദിനമായ 25 നു രാത്രി തകരാറിലായ വൈദ്യുതി ബന്ധം രാവിലെ 10 മണിയോടെ ആണ് പുനഃസ്ഥാപിച്ചത്.
മഴയോ ഇടിമിന്നലോ കാറ്റോ ഇല്ലാത്ത സമയത്താണ് വൈദുതി വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാര്‍ എന്നത് വിരോധാഭാസമാണ്. ക്രിസ്തുമസ് ദിനത്തിലുണ്ടായ തകരാറു മൂലം ഭരണങ്ങാനം സെക്ഷനിലെ ഉപഭോക്താക്കൾ ദുരിതത്തിലായിരിക്കുകയാണ്. ക്രിസ്തുമസിനോട് അനുബന്ധിച്ച് പള്ളികളിലും വീടുകളിലും നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് ട്രീകളും അലങ്കരിച്ചിരുന്നെങ്കിലും വൈദുതി തകരാറുമൂലം അവ ഉപയോഗിക്കാൻ സാധിച്ചില്ല.
ഭരണങ്ങാനം സെക്ഷൻ ഓഫീസിൽ വിളിച്ച ഉപഭോക്താക്കൾക് "ഇപ്പൊ ശരിയാകും" എന്നും, തിരുവനന്തപുരത്തെ (1912) ട്രോള് ഫ്രീ നമ്പറിൽ വിളിച്ച ഉപഭോക്താക്കൾക് സ്റ്റാഫ് ഫീൽഡിൽ ഉണ്ട് എന്നും ആണ് ലഭിച്ച മറുപടി എങ്കിലും ജീവനക്കാർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
പകൽ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ എത്തി ഏതാനും സമയത്തിനുള്ളിൽ തകരാർ പരിഹരിച്ചു എന്നതും ശ്രദ്ധേയമാണ്. എ.ഇ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഫോൺ എടുക്കാൻ പോലും തയാറാകുന്നില്ല എന്നും ഉപഭോക്താക്കൾ പറയുന്നു.
കെഎസ്ഇബി ആധുനിക വത്കരിക്കുമ്പോളും മഴയോ ഇടിമിന്നലോ കാറ്റോ ഇല്ലാത്തപ്പോള്‍ സംഭവിച്ച തകരാർ പോലും പരിഹരിക്കപ്പെടുന്നതിനു മണിക്കൂറുകളാണ് താമസം വരുന്നത്. നൈറ്റ് ഡ്യൂട്ടിയിൽ ജീവനക്കാർ ഉണ്ടെങ്കിലും രാവിലെ 6 മണിക്ക് ശേഷം പോലും തകരാർ കണ്ടുത്തുവാൻ ശ്രമിക്കുകയില്ലന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടു. പകൽ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമാണ് തകരാറുകൾ കണ്ടെത്തുവാൻ ശ്രമിക്കുന്നത് എന്നും ഉപഭോക്താക്കൾ പരാതി പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us