കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടക്കുന്ന സപ്തദിന എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി കുറവിലങ്ങാട് ബൈപാസ് റോഡും പരിസരവും ശുചീകരിച്ചു

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടക്കുന്ന സപ്തദിന എൻഎസ്എസ് ക്യാമ്പിന്റെ തുടർ പ്രവർത്തനങ്ങളിൽ ഒന്നായി കുറവിലങ്ങാട് ബൈപാസ് റോഡും പരിസരവും ശുചീകരിച്ചു. ഇരുപത്തിയേഴാം തീയതി രാവിലെ ആരംഭിച്ച ശുചീ കരണ പ്രവർത്തനങ്ങൾ ഉച്ചവരെ നീണ്ടുനിന്നു.

Advertisment

publive-image

ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ എൻഎസ്എസ് വോളണ്ടിയേഴ്സ് നെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്രമീകരിച്ചിരുന്നത് എന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ. അൽഫിൻ ചാക്കോ ഡോ. ആൻസി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

ബൈപ്പാസ് റോഡിന്റെ ഇരു ശങ്ങളിലും ഉണ്ടായിരുന്ന പ്ലാസ്റ്റിക്,ജൈവ മാലിന്യങ്ങളാണ് എൻ എസ് എസ് വോളണ്ടിയേഴ്സ് നീക്കം ചെയ്ത് സഞ്ചാര യോഗ്യമാക്കിയത്. ഡോ. സിജി ചാക്കോ, ഡോ. ലിഷാമോൾ ടോമി, ഡോ. റെന്നി ജോർജ്,ഡോ. സൈജു തോമസ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

Advertisment