/sathyam/media/post_attachments/cs1wEkVKWu1LuDWcjlx8.jpg)
പാലാ: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭരണരംഗത്തും തൊഴിൽ മേഖലയിലും സ്ത്രീ മുന്നറ്റം സാദ്ധ്യമാക്കിയതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കൂടുതൽ പ്രതികരണ ശേഷി ഉള്ളവരായി വനിതാ സമൂഹo മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.
കൺവൻഷനിൽ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, സഹകരസംഘം ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, പ്രൊഫ: ലോപ്പസ് മാത്യു, ജിജി തമ്പി, ലീനാ സണ്ണി, ആനിയമ്മ ജോസ്, റൂബി ജോസ്, മഞ്ജു പി.കെ, സ്മിത അലക്സ്, ജയ്സി സണ്ണി, ആലീസ് ജോസ്, ജിൻസി ടൈറ്റസ്, സൗമ്യ ബിജു, ഷേർലി ബേബി, ലിസമ്മ ബോസ്, സിസി ജയിംസ്' എന്നിവർ പ്രസംഗിച്ചു.
/sathyam/media/post_attachments/irVxfb9phtSylp5afp7Z.jpg)
വനിതാ കോൺഗ്രസ് (എo) പാലാ നിയോജക മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റാണി ജോസ്
കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോസ് കോയിക്കാട്ടിൽ (കരൂർ) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായി കെ.ബി. ശ്രീലത, ജിൻസി ടൈറ്റസ്, ജാൻസി ഫീലിപ്പോസ്, നിഷ ജോസഫ് സെക്രട്ടറിമാരായി സുജ പ്രകാശ്, സന്ധ്യ .ജി .നായർ, റഷീദ സലീം, ലിസി മാനുവൽ, അനില മാത്തുകുട്ടി, ജോജി ടോമി, ജോസ് ലി ജോണി (ട്രഷറർ), സ്മിത അലക്സ് ( സോഷ്യൽ മീഡിയാ കോർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us