/sathyam/media/post_attachments/FtDxsVm3F2aDF7CwdySy.jpg)
കടുത്തുരുത്തി: കേരളത്തിലെ സഹകരണ മേഖലക്കെതിരെ ആര്‍ബിഐ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ നടന്നുവരുന്ന സഹകാരി കൺവെൻഷനുകളുടെ ഭാഗമായി കടുത്തുരുത്തി ആർഎസ്‌സിബി-4061 ബാങ്ക് തലത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
ആയാംകുടി എന്‍എസ്എസ് ഹാളിൽ നടന്ന സഹകാരി കൺവെൻഷൻ സഹകരണ സംരക്ഷണസമിതി ജില്ലാ ജനറൽ കൺവീനറും ബാങ്ക് പ്രസിഡന്റുമായ കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ് അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം സെലീനാമ്മ ജോർജ്, കെസിഇയു സംസ്ഥാന സെക്രട്ടറി ടി.സി വിനോദ്, കടുത്തുരുത്തി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.എസ് സുമേഷ്, ഗ്രാമ പഞ്ചായത്ത് അംഗമായ സി.എന്‍ മനോഹരൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി സ്വാഗതവും ഭരണസമിതി അംഗം ജയചന്ദ്രൻ തെക്കേടത്ത് കൃതജ്ഞതയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൗളി ജോർജ്, ആര്‍.വി. സുകുമാരി, എം.കെ. സുനിതകുമാരി, ലൈസമ്മ മുല്ലക്കര, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോസ്കുട്ടി കാട്ടാത്തുവാലാ, ജിഷാ ജോസ് മുരിക്കൻ, കെ.എം. വിജയൻ, ഡി. ശശികുമാർ, വിജയകുമാരി പുഷ്പാംഗദൻ, സിറിയക് ജോർജ്, ഷജിനി വിനോയ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.യു. വാവ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ജി. പ്രകാശൻ, ഷൈല അരവിന്ദാക്ഷൻ, ബാങ്ക് മുൻ വൈസ് പ്രസിഡന്റ് കെ.കെ തങ്കപ്പൻ, എം.ജി. ജയൻ (കെ.സി.ഇ.സി), ബാങ്ക് അസി: സെക്രട്ടറി പി.കെ. പ്രശോഭനൻ, ടി.ടി. ഷാജി, പി.എസ് ജയകുമാർ, പി.കെ. അനിൽ, സ്മിത രഞ്ജിത്, ജയിംസ് തോമസ് തുടങ്ങിയ ജീവനക്കാരും വിവിധ കുടുംബശ്രീ ഭാരവാഹികളും, പ്രമുഖ സഹകാരികളും കൺവെൻഷനിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us