പുതുവത്സരത്തിൽ രണ്ടു കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം സമ്മാനിച്ച് കുഴിക്കാട്ടിൽ കെ.സി അബ്രഹാമും കുടുംബവും

New Update

publive-image

വെള്ളൂർ: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ കുടുംബങ്ങൾക്ക് ആശാകേന്ദ്രമായ കുഴിക്കാട്ടിൽ കെ.സി അബ്രഹാമും ഭാര്യ സണ്ണി അബ്രഹാമും ആണ് പുതുവത്സരത്തിൽ രണ്ടു കുടുംബങ്ങൾക്ക് വീടുവെക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത്.

Advertisment

കോട്ടയം ജില്ലയിലെ വെളളൂരിൽ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന ബിജു കോഴിപ്പിള്ളിൽ എന്ന പ്രകാശന്‍ സുമയ്യ ചതുപ്പേൽ എന്നിവർക്കാണ് ഇവരുടെ ദുരിത ജീവിതം മനസിലാക്കി 4 സെൻ്റും 3 .5 സെന്റും വീതം സ്ഥലം നൽകിയത്.

publive-image

വെള്ളൂർ പഞ്ചായത്തിലെ താമസക്കാരായ ഇവർക്ക് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ പെടുത്തി അടുത്ത സാമ്പത്തിക വർഷം തന്നെ ഭവനം നിർമ്മിച്ചുനൽകും എന്ന് വസ്തുവിൻ്റെ ആധാരവും രേഖകളും ഇവർക്ക് കൈമാറികൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു പറഞ്ഞു.

വസ്തുവിൻ്റെ ആധാരവും രേഖകളും പ്രകാശനും സുമയ്യക്കും വെളളൂരിലെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് കൈമാറി. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ അംഗങ്ങളായ ചെയർമാൻ ജോണി കുരുവിള, അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക്ക് ജോൺ, എൻവയോർമെന്റൽ ഫോറം ചെയർമാൻ അഡ്വ ശിവൻ മഠത്തിൽ, വിമൻസ് ഫോറം ചെയർമാൻ എസ്ഥേർ ഐസക്, എന്നിവർ വിശിഷ്ട അതിഥികളായി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സിപിഐ എം ലോക്കൽ കമ്മറ്റി മെമ്പർ സി എൻ രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ചന്ദ്രൻ കെ.വി തുങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മസ്കറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൈ ലൈൻ ഇൻറർനാഷ്ണൽ എന്ന ബിൽഡേഴ്‌സ് സ്ഥാപനത്തിന്റെ ഉടമകൂടിയായ കുഴിക്കാട്ടിൽ കെ.സി അബ്രഹാം കഴിഞ്ഞ ഒക്ടോബറിൽ എറണാകുളം ത്രിശൂർ ജില്ലകളിലായി 13 വീടുകൾ നിർമിച്ചു നൽകിയിരുന്നു.

തോമസ് ചാഴികാടൻ എംപി, ഫാ. ഡേവിസ് ചിറമേൽ എന്നിവരുടെയും മറ്റു വിശിഷ്ട അഥിതികളുടെയും സാന്നിധ്യത്തിൽ ആണ് വീടുകളുടെ താക്കോലുകൾ കൈമാറിയത്. കൂടാതെ വെള്ളൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഫുഡ് ക്യാമ്പിൻ സ്ഥാപിച്ച് ദിവസവും 10 പേർക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പദ്ധതി ഇപ്പോഴും വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. കൂടാതെ പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനും സഹായം ചെയ്യുന്നുണ്ട്.

Advertisment