ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശി കോട്ടയം പാലാ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി. ഒടുവിൽ പണം തന്നില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി ! ഡൽഹിയിൽ എത്തി പ്രതിയെ പിടികൂടി പാലാ പോലീസും

New Update

publive-image

പാലാ: ഉത്തർപ്രദേശ് ഗൊരഖ്പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനു കുമാർ റാവത്തിനെയാണ് (25) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisment

വിദേശത്തായിരുന്ന ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പാലാ പൊലീസ് പിടികൂടിയത്.

വിമാനത്താവള അധികൃതരും, സുരക്ഷാ സേനയും ചേർന്നു പ്രതിയെ തടഞ്ഞു വയ്ക്കുകയും, പിന്നീട് പാലാ പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നിന്നും പാലായിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Advertisment