/sathyam/media/post_attachments/F5TDlMBPF437coTu3jXD.jpg)
പാലാ : സിവൈഎംഎല്‍ പാലാ ക്ലബിന്റെ മുന്‍ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ ജോഷി വട്ടക്കുന്നേലിനെ ക്രമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിവൈഎംഎലില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് വിലക്കി. വ്യാജരേഖകള്‍ ചമച്ച സിവൈഎല്‍എലിനെ വഞ്ചിച്ചതിനാണ് നടപടി.
ക്ലബ് അന്വേഷണ കമ്മിറ്റി കുറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ ക്ലബിലെ 11 അംഗ കമ്മിറ്റികളും പൊതുയോഗവും ഒന്നടങ്കമാണ് ജോഷിക്കെതിരെ ശിക്ഷാ നടപടി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് പ്രസിഡന്റ് അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിക്കൊണ്ടുള്ള തീരുമാനം ജോഷിക്ക് കൈമാറുകയായിരുന്നു.
ജോഷി പ്രസിഡന്റായിരുന്ന കാലഘട്ടില്‍ എടുത്ത തീരുമാനങ്ങളും നടപടികളും പുന:പരിശോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ജോഷിയുടെ ഭരണസമിതിയെടുത്ത മൂന്ന് അംഗങ്ങളെയും സൈ്വഎംഎല്‍ പിരിച്ചുവിട്ടു. സംഘടന ഒറ്റക്കെട്ടായാണ് തിരുമാനമെടുത്തത്. സിവൈഎംഎലിനെ വഞ്ചിച്ച ജോഷിക്കെതിരായ നടപടി മാതൃകാപരമാണെന്ന് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us