/sathyam/media/post_attachments/atGF56jgbcLvoOVcKdmc.jpg)
പാലാ: നമ്മുടെ രാജ്യത്തെ ശിഥിലമാക്കാനും രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിലെ കരുത്തരായ യുവജനങ്ങളുടെ കർമ്മശേഷിയെ തകർക്കുന്നതിനും വേണ്ടി ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന സംഘടിത ലഹരി കടത്തിനും ഉപയോഗത്തിനുമെതിരെ ജനങ്ങൾ ജാഗരൂകരാകണമെന്ന് ഭരത് സുരേഷ് ഗോപി എം.പി. ആവശ്യപ്പെട്ടു.
പാലാ ജനമൈത്രി പോലീസും - സന്മനസ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മദ്യം - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹമനഃസാക്ഷി ഉണർത്തുന്നതിന് സർക്കാരുമായി യോജിച്ച് കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നേറ്റത്തിന് മുൻപന്തിയിൽ നിന്ന് പോരാടുവാൻ യുവാക്കളോടൊപ്പം നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടത്തുന്നതോടൊപ്പം ലഹരിക്ക് അടിമപ്പെട്ടവർക്കായി 'ഡി അഡിക്ഷൻ സെന്ററുകൾ' വ്യാപകമായി തുറക്കുന്നതിന് ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മദ്യം - മയക്കുമരുന്ന് വിപത്തിനെതിരെ സന്ദേശവാഹകനാകുവാൻ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാ പദ്ധതിയിലേയ്ക്ക് സുരേഷ് ഗോപി എം.പിയുടെ വക ധനസഹായം അദ്ദേഹം പാലാ ഡി.വൈ.എസ്.പി ക്ക് കൈമാറി.
ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, എസ്.എച്ച്.ഒ. കെ.പി. തോംസൺ, സിനിമാ സംവിധായകൻ എ. കെ. സാജൻ, ബിജു പുളിക്കക്കണ്ടം, ആർ. സുദേവ്, പ്രഭു കെ. ശിവറാം, വിൽസൺ വടകര, ത്രേസ്യാമ്മ തോമസ്, എന്നിവർ പ്രസംഗിച്ചു. സന്മനസ്സ് ജോർജ് സ്വാഗതവും, രതീഷ് പച്ചാത്തോട് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us