ആണ്ടൂര്‍ വായനശാലയുടെ നവീകരണ വാര്‍ഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

New Update

publive-image

ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാലയുടെ കെട്ടിട നവീകരണ വാര്‍ഷികവും പുതുവത്സരാഘോഷവും വിവിധ പരിപാടികളോടെ നടത്തി.

Advertisment

വായനശാലയില്‍നിന്ന് ഓരോ വര്‍ഷവും ഏറ്റവും കടുതല്‍ പുസ്തകം എടുത്ത് വായിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ക്യാഷ് അവാര്‍ഡിനായുള്ള ആദ്യ രജിസ്ട്രേഷന്‍ ലെെബ്രറി പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷില്‍ജി ഷാജിക്ക് പുസ്തകം നല്‍കിക്കൊണ്ട് ഡോ. പി.എന്‍ ഹരിശര്‍മ്മ നിര്‍വ്വഹിച്ചു.

publive-image

വായനശാലയിലേയ്ക്കുള്ള 2022 വര്‍ഷത്തെ പുസ്തക ശേഖരണ പരിപാടി അനഘ ജ്യോതിഷില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ചുകൊണ്ട് സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

publive-image

കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശന സമാപനത്തോടൊപ്പം പുതുവത്സരാഘോഷങ്ങള്‍ എ.എസ് ചന്ദ്രമോഹനന്‍ ഉത്ഘാടനം ചെയ്തു. കെ.ബി ചന്ദ്രശേഖരന്‍ നായര്‍, മീര. എസ്, ശ്രീനന്ദന്‍ ജി നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം കൃതജ്ഞതയും പറഞ്ഞു. വിവിധ പരിപാടികളുടെ അവതരണവും നടന്നു.

Advertisment