കാരുണ്യ മനസുകളുടെ സഹായമഭ്യര്‍ത്ഥിച്ച് മോട്ടോര്‍ ബൈക്ക് അഭ്യാസി പാലാ തങ്കച്ചൻ

New Update

publive-image

കുറവിലങ്ങാട്: കാരുണ്യ മനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു മോട്ടോർ ബൈക്കിലെ അഭ്യാസി എന്നറിയപ്പെടുന്ന ഉഴവൂർ കണ്ടത്തിൽ വീട്ടിൽ തങ്കച്ചൻ ഫ്രാൻസിസ് എന്ന പാലാ തങ്കച്ചൻ.

Advertisment

ഒരു കാലത്ത് അതി തിരക്കുള്ള റോഡുകളിൽ മോട്ടോർ ബൈക്കിൽ സർക്കസ് അഭ്യാസങ്ങൾ കാണിച്ച് ആബാലവൃദ്ധം ജനങ്ങളുടെ കൈയടിയും പുരസ്കാരങ്ങളും നേടിയ പാലാ തങ്കച്ചൻ കണ്ണുകളുടെ കാഴ്ച ശക്തി കുറയുന്ന വിഷ്വൽ അക്വിറ്റി രോഗം (ഹെമിയാനോപ്പീയ) പിടിവിട്ട് ഓപ്പറേഷനായി കാരുണ്യ മനസ്സുകളുടെ കരുണയക്കായി കാത്തിരിക്കുന്നു.

2019 മുതൽ ആണ് കണ്ണിലെ കാഴ്ച കുറയുന്ന രോഗം മൂലം ഏകവരുമാന മാർഗമായ മോട്ടോർ ബൈക്കിലെ സർക്കസ് അഭ്യാസങ്ങൾ നിർത്തി ചികിത്സയിൽ കഴിയുന്നത്.

ഉഴവൂർ എസ്ബിഐ അക്കൗണ്ട് നമ്പർ: 67253158143, ഐഎഫ്എസ് സി കോഡ്: SBIN0070124, ഫോൺ: 9447869586.

Advertisment