ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസംഗമം നടത്തി

New Update

publive-image

ജനാധിപത്യ കേരളാ കോൺഗ്രസ് നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസിസ് തോമസ് ഉത്ഘാടനം ചെയ്യുന്നു

Advertisment

കുറവിലങ്ങാട്: ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജ മണ്ഡലം നേതൃസംഗമം കുറവിലങ്ങാട് ചിറയിൽ ബിൽഡിംഗിംഗിൽ നിയുക്ത മെറ്റൽസ് ഇൻഡസ്ടീസ് കോർപറേഷൻ ചെയർമാനും ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഫ്രാൻസീസ് തോമസ് ഉത്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റും സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി പ്രൊഫ: അഗ് സ്റ്റ്യൻ ചിറയിൽ, നിയോജ മണ്ഡലം ഭാരവാഹികളായ അനിൽ കാട്ടാത്തു വാലയിൽ, സി.കെ ബാബു, തോമസ് പോൾ കുഴി കണ്ടത്തിൽ, സന്ദീപ് മങ്ങാട്, വിധു ബേബി കാഞ്ഞിരംകുഴുപ്പിൽ, സൈജു പി.എസ് പാറശേരി മാക്കിൽ, സുരേഷ് പി.പി പുത്തൻ പറമ്പിൽ, ജോൺ അഗസ്റ്റ്യൻ ചാലശേരി, എം.പി.മാത്യു മഞ്ഞകാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment