New Update
/sathyam/media/post_attachments/Z4HJVT19hfIa4I2DWMcQ.jpg)
പെരുവ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നത് ഇടനിലക്കാരും സർക്കാരുമായി അവിശുദ്ധ കൂട്ടുമൂലമെന്ന് തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി.
Advertisment
ജനങ്ങളെ രക്ഷിക്കണമെങ്കിൽ ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ നിരക്കിൽ പച്ചക്കറി ഉൾപ്പെടെയുള്ള പല വ്യഞ്ജനങ്ങൾ പൊതു വിപണിയിൽ വിൽക്കാൻ സർക്കാർ തയ്യാറാകണമെന്നും തൃണമൂൽ കോൺഗ്രസ് മുളക്കുളം മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ബഞ്ചമിൻ ചാലപ്പുറം അദ്ധ്യക്ഷത വഹിച്ചു. വിൽസൺ കൊച്ചുപുഞ്ചയിൽ, ജെയിംസ് പാറയ്ക്കൻ , രഘുനാഥൻപിള്ള , രാജൻ ബാബു, മുരളിധരൻ പി പി , ജോബി തോമസ്, തങ്കമ്മ സൂസൻ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us